കേന്ദ്രസര്‍വകലാശാലയില്‍ പോസ്റ്റ് ഓഫീസ് ആരംഭിച്ചു
1486423
Thursday, December 12, 2024 3:32 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍, കാമ്പസ് ഡെവലപ്മെന്റ് കമ്മിറ്റി ഓഫീസര്‍ ഡോ. ടോണി ഗ്രേസ്, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് പി.ആര്. ഷീല, ഗൗതം സമ്പത് റാവു വാഗ്മാരെ, അപര്‍ണ രവി, കെ.പി. റിജുഎന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് കീഴില്‍ വരുന്ന പോസ്റ്റ് ഓഫീസ്, കാമ്പസില്‍ ഗോദാവരി ബ്ലോക്കില്‍ 119ാം നമ്പര്‍ മുറിയിലാണ് പ്രവര്‍ത്തിക്കുക. 671325 ആണ് പിന് നമ്പര്‍.
രണ്ടു ജീവനക്കാരുണ്ടാകും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പ്രവര്‍ത്തനം. ഞായര്‍ അവധിയായിരിക്കും.