കെഎസ്എസ്പിയു ധർണ നടത്തി
1486267
Wednesday, December 11, 2024 8:03 AM IST
വെള്ളരിക്കുണ്ട്: പെൻഷൻ പരിഷ്കരണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക, പെൻഷൻ പരിഷ്കരണ ക്ഷമശ്വാസ കുടിശിക ഒറ്റത്തവണയായി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ. ജയറാംപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൺവീനർ എം.വി. സരോജിനി, ജില്ലാ കമ്മിറ്റിയംഗം ഫിലിപ്പ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി. ശ്രീധരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ. അപ്പു നന്ദിയും പറഞ്ഞു.