പ്രത്യാശ ബഡ്സ് സ്കൂള്‍ ജേതാക്കള്‍
1485804
Tuesday, December 10, 2024 6:02 AM IST
കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ബഡ്സ് സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂള്‍ 47 പോയിന്റോടുകൂടി ഓവറോള്‍ കിരീടം നേടി. പെരിയ മഹാത്മ ബഡ്സ് സ്കൂള്‍ രണ്ടാംസ്ഥാനവും മുളിയാര്‍ തണല്‍ ബഡ്സ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പടന്നക്കാട് നെഹ്റു കോളജില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ 15 ബഡ്സ് സ്കൂളുകളാണ് പങ്കെടുത്തത്. നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് മുഹമ്മദ് റാഫി ട്രോഫി സമ്മാനിച്ചു. സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണന് കലോത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇക്ബാല്‍, കെ. കിഷോര്‍കുമാര്‍, കെ.വി. ലിജിന്‍ എന്നിവര്‍ പ്രസംഗിച്ചു.