വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ പ്രതിഷേധം
1485683
Monday, December 9, 2024 7:24 AM IST
പരപ്പ: വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ കിനാനൂർ-കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. പിണറായി സർക്കാർ കേരളത്തിലെ സാധാരണക്കാരോട് കാണിക്കുന്ന കടുത്ത വഞ്ചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതി ചാർജ് വർധനയെന്ന് നേതാക്കൾ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ഐഎൻടിയുസി നേതാവ് സി.ഒ. സജി, ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൻ മാളൂർക്കയം, കണ്ണൻ പട്ട്ളം, പുഷ്പരാജൻ ക്ലായിക്കോട്, സനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
കടുമേനി: വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ കടുമേനിയിൽ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം, തോമസ് മാത്യു, ബി.ജെ. ജോസഫ്, ടി.എ. അയൂബ്, ജോസഫ് വാഴയിൽ, അനീഷ്, ജോഷി അമ്പലത്തിൽ, കുഞ്ഞിരാമൻ, ടി.എ.ഷിജു എന്നിവർ നേതൃത്വം നൽകി.
നീലേശ്വരം: വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി. മടിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, പി. രാമചന്ദ്രൻ, ഇ.ഷജീർ, സി. വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി.