കളർ ഫെസ്റ്റ് ചിത്രരചനാ മത്സരം നടത്തി
1485399
Sunday, December 8, 2024 6:47 AM IST
പാലാവയല്: പുളിങ്ങോം-പാലാവയൽ വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തില്‍ അങ്കണവാടി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി കളർ ഫെസ്റ്റ് ചിത്രരചനാ മത്സരം നടത്തി.
പുളിങ്ങോം വൈസ് മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ മുൻ റീജണൽ ഡയറക്ടർ ജോൺസൻ സി. പടിഞ്ഞാത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജോയി പാമ്പയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ജോസഫ്, പ്രോഗ്രാം ഡയറക്ടർ രാജേഷ് പനമറ്റം, ഷെബി സഖറിയാസ്, ജോയി പടിഞ്ഞാത്ത്, റെജി ജോൺ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.