എ​രി​ക്കു​ളം മ​ൺ​പാ​ത്ര​ങ്ങ​ൾ​ക്ക് ഭൗ​മ​സൂ​ചി​ക: വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി
Friday, May 10, 2024 1:34 AM IST
നീ​ലേ​ശ്വ​രം: എ​രി​ക്കു​ള​ത്ത് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന മ​ൺ​പാ​ത്ര​ങ്ങ​ൾ​ക്ക് ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ബാ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. കൊ​ച്ചി​യി​ലെ അ​ഗ്രോ നാ​ച്വ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ര​ഞ്ജി​ത് രാ​ജേ​ന്ദ്ര​ൻ, റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ടി.​കെ. സ്നേ​ഹ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​രി​ക്കു​ള​ത്തെ മ​ൺ​പാ​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​രീ​തി​യും സ​വി​ശേ​ഷ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ത്തി​യ​ത്. പ​ര​മ്പ​രാ​ഗ​ത മ​ൺ​പാ​ത്ര തൊ​ഴി​ലാ​ളി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഭൗ​മ​സൂ​ചി​കാ പ​ദ​വി​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക.

ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ പാ​ര​മ്പ​ര്യ പൈ​തൃ​ക​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ആ​ധു​നി​ക​കാ​ല​ത്തെ സാ​ധ്യ​ത​ക​ൾ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ്രാ​പ്ത​മാ​ക്കു​മെ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ജി​ഐ ടാ​ഗ് ല​ഭി​ക്കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ വി​പ​ണ​ന​സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കും. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രീ​ത, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ല​ത, മ​ൺ​പാ​ത്ര​നി​ർ​മാ​ണ​സ​ഭ ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​പീ​താം​ബ​ര​ൻ, പി.​കെ. ശ്രീ​ധ​ര​ൻ, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം പ്ര​തി​നി​ധി​ക​ളാ​യ അ​ഭി​ൻ മോ​ഹ​ൻ, കെ. ​അ​ഖി​ൽ, അ​ഗ്രോ നേ​ച്വ​ർ പ്രോ​ജ​ക്ട് ഇ​ന്‍റേ​ൺ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.