കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു
1423634
Sunday, May 19, 2024 11:32 PM IST
ബന്തടുക്ക: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശി കെ.കെ.കുഞ്ഞികൃഷ്ണന് (71), ഭാര്യ ചിത്രകല (57) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ബേത്തൂര്‍പാറ കുന്നുമ്മല്‍ കയറ്റത്തിലാണ് അപകടമുണ്ടായത്. എതിരെവന്ന കാര്‍ നിയന്ത്രണംവിട്ട് കൃഷ്ണനും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 30 മീറ്റര്‍ ദൂരത്തേയ്ക്ക് തെറിച്ചുവീണ സ്കൂട്ടര്‍ മണ്‍തിട്ടയിലിടിച്ചാണ് നിന്നത്.
ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കാസര്‍ഗോഡേക്ക് സ്കൂട്ടറില്‍ കല്യാണത്തിനുപോവുകയായിരുന്നു ഇവര്‍. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റായ കുഞ്ഞികൃഷ്ണന് ബന്തടുക്കയിലെ മണവാട്ടി ടെക്സ്റ്റൈല്‍സ് ഉടമയാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ എട്ടിനു ചെങ്കള ഇ.കെ.നായനാര്‍ ആശുപത്രിയില്‍ നിന്നും പുറപ്പെടും.
ഒമ്പതിന് ബന്തടുക്ക വ്യാപാരഭവന് മുന്‍വശം പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. മക്കള്‍: സുനില്‍കുമാര്‍ (ദുബായ്), സുകന്യ (ദുബായ്). മരുമക്കള്‍: അനില്‍ (ദുബായ്), വിനീത (ദുബായ്).
കണ്ണന്റെയും മാണിക്കത്തിന്റെയും മകനാണ് കുഞ്ഞികൃഷ്ണന്. സഹോദരങ്ങള്‍: മാധവി, ശാരദ, അപ്പക്കുഞ്ഞി, പരേതയായ നാരായണി. കാസര്‍ഗോഡ് കറന്തക്കാട്ടെ കൃഷ്ണന്റെയും രാധയുടെയും മകളാണ്.ചിത്രകല. സഹോദരങ്ങള്‍: ചന്ദ്രന്, രാജു, പ്രേമ, ലളിത, ശാന്തി.