വടംവലി മത്സരം നടത്തി
1423667
Monday, May 20, 2024 1:12 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയില്‍ സംഘടിപ്പിച്ചവടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ നമോ ഫ്രണ്ട്സ് കാഞ്ഞങ്ങാട് ജേതാക്കളായി.ഐശ്വര്യ കാട്ടുകുളങ്ങര, എകെജി പുല്ലൂര്‍, ഫ്രണ്ട്സ് നാര എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വനിത വിഭാഗത്തില്‍ സ്പിന്നിംഗ് ഫ്രണ്ട്സ് അരവത്ത് മട്ടൈ ജേതാക്കളായി. മനോജ് നഗര്‍ കീക്കാനം, കുറ്റിക്കോല്‍ ടിസി ഗ്രന്ഥാലയം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വാര്‍ഡ് മെംബര്‍ എ.വേലായുധന് ഉദ്ഘാടനം ചെയ്തു. ജയേഷ് കാരാക്കോട് അധ്യക്ഷതവഹിച്ചു. പ്രഫ.പി.രഘുനാഥ്, സുനില്‍കുമാര്‍ വാഴക്കോട്, ബിജു തുമ്പയില്‍, വി.ബി.സത്യനാഥ് എന്നിവര്‍ സംസാരിച്ചു. വിജിഷ് കാട്ടിപ്പൊയില്‍ സ്വാഗതവും മിഥുന് എരളാല്‍ നന്ദിയും പറഞ്ഞു. വടംവലി അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.