സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു
1423664
Monday, May 20, 2024 1:12 AM IST
തൃക്കരിപ്പൂർ: എം.പി.ജോസഫ്സ് ജ്ഞാന കേന്ദ്രയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന കെ.എം.മാണി മെമ്മോറിയൽ കാരുണ്യ ഐഎഎസ് അക്കാദമിയിലെ യുഎസ് എസ് സ്കോളർഷിപ്പ് പരീക്ഷ വിജയികൾക്ക് അനുമോദനം നൽകി.
അക്കാദമിയിലെ സൗജന്യ പരിശീലന പദ്ധതിയിൽ സിവിൽ സർവീസ് ലക്ഷ്യമിട്ട് ഒരു വർഷമായി പഠിച്ചുവരുന്ന 60 വിദ്യാർഥികളിൽ യുഎസ്എസ് പരീക്ഷയെഴുതിയ 50 പേരിൽ 21 പേർ സ്കോളർഷിപ്പ് നേടിയിരുന്നു. തൃക്കരിപ്പൂർ മുജമ്മ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം മുൻ സംസ്ഥാന ലേബർ കമ്മീഷണർ എം.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.ശ്രീധരൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ മുഖ്യാതിഥിയായിരുന്നു. എം.മുഹമ്മദ് മുർഷിദ്, ബഷീർ എടാട്ട്, ഇ.വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. വി.എൻ.എരിപുരം സ്മാരക സംസ്ഥാനവിദ്യാഭ്യാസ അവാർഡ് നേടിയ കെ.വി.രാഘവനെ ചടങ്ങിൽ ആദരിച്ചു. ഐഎഎസ്, ഐപിഎസ് സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായാണ് കെ.എം.മാണി കാരുണ്യ ഐഎഎസ് അക്കാദമിയിൽ സൗജന്യ പരിശീലനം നൽകി വരുന്നത്. പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.