ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ജ​യശ​ത​മാ​നം 73.27
Friday, May 10, 2024 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ ഇ​ടി​വ്. 73.27 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 13-ാം സ്ഥാ​ന​ത്താ​ണ് കാ​സ​ര്‍​ഗോ​ഡ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 78.82 ശ​ത​മാ​നം വി​ജ​യം നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് ഒ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ 15,523 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 11,374 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് സ​യ​ന്‍​സ് ബാ​ച്ചി​ലെ വ​ഫ അ​ഷ്‌​റ​ഫ് ആ​ണ് മു​ഴു​വ​ന്‍ മാ​ര്‍​ക്കും നേ​ടി​യ ഏ​ക വി​ദ്യാ​ര്‍​ഥി. ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഫോ​ര്‍ ഡെ​ഫ് ആ​ണ് നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച ഏ​ക സ്‌​കൂ​ള്‍. 12 പേ​രാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. അ​തേ​സ​മ​യം ഫു​ള്‍ എ​പ്ല​സ് ജേ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ത​വ​ണ വ​ര്‍​ധ​ന​വു​ണ്ടാ​യി. 1,192 പേ​രാ​ണ് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 943 പേ​രാ​യി​രു​ന്നു. ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 38 ആ​ണ് വി​ജ​യ​ശ​ത​മാ​നം. 1912 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 73 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. നാ​ലു​പേ​ര്‍ ഫു​ള്‍ എ​പ്ല​സ് സ്വ​ന്ത​മാ​ക്കി. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് സ്‌​കൂ​ളി​ല്‍ 79.43 ശ​ത​മാ​നം വി​ജ​യം. ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ 423 കു​ട്ടി​ക​ളി​ല്‍ 336 പേ​ര്‍ തു​ട​ര്‍ പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം കാ​സ​ര്‍​ഗോ​ഡി​നാ​ണ്. 61.31 ശ​ത​മാ​നം. പ​രീ​ക്ഷ എ​ഴു​തി​യ 1225 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 751 പേ​ര്‍ മാ​ത്ര​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ മു​ള്ളേ​രി​യ ജി​വി​എ​ച്ച്എ​സ്എ​സും കു​ഞ്ച​ത്തൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സും നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. മു​ള്ളേ​രി​യ സ്‌​കൂ​ളി​ല്‍ 60ഉം ​കു​ഞ്ച​ത്തൂ​രി​ല്‍ 28ഉം ​പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

90 ശ​ത​മാ​ന​ത്തി​ന്
മു​ക​ളി​ല്‍ 13 സ്‌​കൂ​ളു​ക​ള്‍

ജി​ല്ല​യി​ല്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ വി​ജ​യം കൈ​വ​രി​ച്ച​ത് 13 സ്‌​കൂ​ളു​ക​ള്‍ മാ​ത്രം. ഇ​തി​ല്‍ ഏ​ഴു സ്‌​കൂ​ളു​ക​ളു​ക​ളി​ലും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലു​ള്ള​വ​യാ​ണെ​ന്ന​ത് മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​നേ​ട്ട​മാ​യി. 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ വി​ജ​യം കൈ​വ​രി​ച്ച സ്‌​കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്‌​കൂ​ളി​ന്‍റെ പേ​ര്, പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ള്‍, വി​ജ​യി​ച്ച കു​ട്ടി​ക​ള്‍, ബ്രാ​ക്ക​റ്റി​ല്‍ വി​ജ​യ​ശ​ത​മാ​നം എ​ന്നി​വ യ​ഥാ​ക്ര​മം.

ഉ​ദു​മ എം​ആ​ര്‍​എ​സ്-99​ല്‍ 96 (96.97), രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ്-177​ല്‍ 168(94.92), പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ്-118​ല്‍ 111(94.07), ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്-258​ല്‍ 241 (93.41), തോ​മ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്-243​ല്‍ 223(91.77), ഇ​ള​മ്പ​ച്ചി ജി​എ​ച്ച്എ​സ്എ​സ് 129ല്‍ 118( 91.47), ​ചെ​റു​വ​ത്തൂ​ര്‍ ജി​എ​ഫ്എ​ച്ച്എ​സ്എ​സ് 128ല്‍ 11(91.41), ​കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ്-240​ല്‍ 219(91.25), ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സ് 194ല്‍ 177(91.24), ​വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ്-166​ല്‍ 150 (90.36), ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്-173​ല്‍ 156 (90.17), വ​ര​ക്കാ​ട് എ​ച്ച്എ​സ്എ​സ് 120ല്‍ 108 (90.00).

30 ​ശ​ത​മാ​ന​ത്തി​ല്‍
താ​ഴെ എ​ട്ടു സ്‌​കൂ​ളു​ക​ള്‍

എ​ട്ടു സ്‌​കൂ​ളു​ക​ളി​ല്‍ വി​ജ​യ ശ​ത​മാ​നം 30ന് ​താ​ഴെ​യാ​ണ്. ഇ​തി​ല്‍ ഏ​റ്റ​വും കു​റ​വ് പാ​ണ്ടി ജി​എ​ച്ച്എ​സ്എ​സി​ലാ​ണ്. 14.29 ആ​ണ് ഇ​വി​ടു​ത്തെ വി​ജ​യ​ശ​ത​മാ​നം. ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ 21 പേ​രി​ല്‍ മൂ​ന്നു പേ​ര്‍ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. 30 ശ​ത​മാ​ന​ത്തി​ന് താ​ഴെ വി​ജ​യം കൈ​വ​രി​ച്ച സ്‌​കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്‌​കൂ​ളി​ന്‍റെ പേ​ര്, പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ള്‍, വി​ജ​യി​ച്ച കു​ട്ടി​ക​ള്‍ ബ്രാ​ക്ക​റ്റി​ല്‍ വി​ജ​യ ശ​ത​മാ​നം എ​ന്നി​വ യ​ഥാ​ക്ര​മം.

മ​ഞ്ചേ​ശ്വ​രം ഉ​ദ​യ ഇ​എം​എ​ച്ച്എ​സ്എ​സ് 17ല്‍ ​അ​ഞ്ച്( 29.41), പെ​രി​യ അം​ബേ​ദ്ക​ര്‍ വി​ദ്യ​നി​കേ​ത​ന്‍ എ​ച്ച്എ​സ്എ​സ് 87ല്‍ 23( 26.44), ​ച​ട്ടം​ഞ്ചാ​ല്‍ എം​ഐ​സി 21ല്‍4(19.05), ​പൈ​വ​ളി​കെ ജി​എ​ച്ച്എ​സ്എ​സ് 122ല്‍ 29 (23.77), ​തൃ​ക്ക​രി​പ്പൂ​ര്‍ വി​പി​പി​എം കെ​പി​എ​സ് ജി​എ​ച്ച്എ​സ്എ​സ് 81ല്‍ 23(28.40), ​പെ​രു​മ്പ​ട്ട ജി​എ​ച്ച്എ​സ്എ​സ് 25ല്‍ ​അ​ഞ്ച്(20), കു​മ്പ​ള ഇ​സ എ​ച്ച്എ​സ്എ​സ് 27ല്‍ ​ഏ​ഴ്(25.93).