ലഹരിവിരുദ്ധ കാന്പയിൻ: കൂട്ടയോട്ടം നടത്തി
1540086
Sunday, April 6, 2025 5:53 AM IST
കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരേ എന്ന മുദ്രാവാക്യം ഉയർത്തി കേരള പോലീസ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ കൂട്ടയോട്ടം നടത്തി.
സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നു പുതിയ സ്റ്റാൻഡിലേക്കാണ് കൂട്ടയോട്ടം നടത്തിയത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. സിനിമാതാരം അബു സലിം, ക്രിക്കറ്റ് താരം സജ്ന സജീവൻ എന്നിവർ ചേർന്ന് ഫ്ളാഗ്ഓഫ് കർമം നിർവഹിച്ചു.
നാർകോടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ, കെപിഒഎ ജില്ലാ സെക്രട്ടറി പി.സി. സജീവ് സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. ശശിധരൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, പ്രസിഡന്റ് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ്, സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ്,
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി. സംഷാദ്, സെക്രട്ടറി സന്തോഷ് അന്പലവയൽ, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ട്രഷറർ നൗഷാദ് കാക്കവയൽ, നേതാക്കളായ താരിഖ് കടവൻ, സി. ഷൈജൽ തുടങ്ങിയവർ നേതൃത്വം നൽകി.