കത്തിനശിച്ച പീടിക പുനർനിർമിച്ചു നൽകി
1543061
Wednesday, April 16, 2025 8:12 AM IST
സുൽത്താൻ ബത്തേരി: ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച പീടിക വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പുനർനിർമിച്ചുനിൽകി. മൂലങ്കാവിലെ റെജിമോന്റെ കടയാണ് പുനർനിർമിച്ചത്. ഫെബ്രുവരി 15നായിരുന്നു തീപിടിത്തം. കടയിലുണ്ടായിരുന്ന ഫാൻസി, ഫുട്വേർ ഇനങ്ങളും ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ് എന്നിവയും നശിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പുനർനിർമിച്ച പീടിക വിഷുക്കൈനീട്ടമായി റെജിമോനു കൈമാറി.
സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി ഷോപ്പ് ഉദ്ഘാടനം ചെയ്തു. മൂലങ്കാവ് യൂണിറ്റ് പ്രസിഡന്റ് സോമൻ അധ്യക്ഷത വഹിച്ചു. സമിതി വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത്വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി, ബത്തേരി നിയോജകമണ്ഡലം ചെയർമാൻ എം.ആർ. സുരേഷ്ബാബു, കണ്‍വീനർ സണ്ണി മണ്ഡപത്തിൽ, ട്രഷറർ അനിൽ കൊട്ടാരം, ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.വി. മത്തായി, സെക്രട്ടറി യൂനുസ് ചേനക്കൽ, ശ്രീജിത്ത്, നൗഷാദ് മിന്നാരം, ശ്രീജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു.