പോസ്റ്റ്ഓഫീസ് കെട്ടിടത്തിന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കാൻ നടപടി വേണമെന്ന്
1543314
Thursday, April 17, 2025 5:18 AM IST
പുൽപ്പള്ളി: പതിറ്റാണ്ടുകൾ പഴക്കമുള്ള പുൽപ്പള്ളി ടൗണിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കാൻ നടപടി വേണമെന്ന് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റ സണ്‍ഷേഡാണ് ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലുള്ളത്. തപാൽ ഓഫീസിലെത്തുന്ന പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് പാളികളും അടർന്നു വീണുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെൻഷൻ വാങ്ങാനെത്തിയ വയോധികൻ കോണ്‍ക്രിറ്റ് കഷണം വിഴുന്നതിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഓഫീസ് കെട്ടിടം അപകടനിലയിൽ ആയിട്ടും നവീകരിക്കാൻ നടപടിയിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ വർഷം കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലെ സണ്‍ഷേഡ് നന്നാക്കിയെങ്കിലും കെട്ടിടത്തിന്റെ പിൻഭാഗത്തും സൈഡിലുമുള്ള സണ്‍ഷേഡുകൾ നന്നാക്കാൻ അധികൃതർ തയാറാകാത്തതാണ് ഓഫീസിലെത്തുന്ന ജനങ്ങളെ വലയ്ക്കുന്നത്.