എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾ വിഷുദിനത്തിൽ പട്ടിണിസമരം നടത്തി
1543060
Wednesday, April 16, 2025 8:12 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് ടൗണ്ഷിപ് നിർമിക്കുന്നതിന് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾ വിഷു ദിനത്തിൽ പട്ടിണി സമരം നടത്തി. മാനേജ്മെന്റ് കുടിശികയാക്കിയ ആനുകൂല്യങ്ങളും കൂലിബാക്കിയും ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ യു. കരുണൻ, എൻ.ഒ. ദേവസി, ഡി. രാജൻ, എം. സെയ്തലവി, നജീബ് പിണങ്ങോട്, കെ. സുരേഷ്, മുഹമ്മദ്ബാവ പെരുന്തട്ട, അഹമ്മദുകുട്ടി പെരുന്തട്ട എന്നിവർ പ്രസംഗിച്ചു.