ഒപ്പം കാന്പയിൻ: രജിസ്ട്രേഷൻ തുടങ്ങി
1542683
Monday, April 14, 2025 5:09 AM IST
കൽപ്പറ്റ: ദുരന്തത്തെ അതിജീവിച്ചവരെ മാനസികമായി ശക്തീകരിക്കുന്നതിനും പിന്തുണ നൽകുന്നതിനും ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി ന്ധഒപ്പംന്ധ എന്ന പേരിൽ നടത്തുന്ന കാന്പയിനിന്റെ രജിസ്ട്രേഷൻ തുടങ്ങി. 18നും 30നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് കാന്പയിനിന്റെ ഭാഗമാകാം.
ദുരന്തബാധിത പ്രദേശങ്ങളിൽ ഭവന സന്ദർശനം, ലഘുലേഖ വിതരണം, സായാഹ്ന ചർച്ചാസദസ് തുടങ്ങിയവ കാന്പയിൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കു താമസസൗകര്യം, ഭക്ഷണം, യാത്രാച്ചെലവ് എന്നിവ യുവസമിതി നൽകും.
താത്പര്യമുള്ളവർ രജിസ്ട്രേഷൻ https://forms.gle/rgi6yqD7LZ9eY33x8 എന്ന ഗൂഗിൾ ഫോം മുഖേന 18ന് മുന്പ് നടത്തണം. ഫോണ് : 9447648006, 8593858732.