ലഹരിവിരുദ്ധ സദസും കിറ്റ് വിതരണവും നടത്തി
1542678
Monday, April 14, 2025 5:05 AM IST
ചീരാൽ: താഴത്തൂർ യുവരശ്മി ലൈബ്രറിയും സഹായി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഭക്ഷ്യക്കിറ്റ് വിതരണവും ലഹരിവിരുദ്ധ സദസും നടത്തി. കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്കുമാണ് കിറ്റ് വീടുകളിൽ എത്തിച്ചു നൽകിയത്. ലഹരിവിരുദ്ധ സദസ് ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു.
വി.എസ്. സദാശിവൻ, ടി. ഗംഗാധരൻ, എ. സലിം, എം. മൊയ്തീൻകുട്ടി, സുരേഷ്ബാബു വൈശാലി, ഇ.ജെ. ജോസഫ്, എം. കുഞ്ഞാലൻ, മനു ആശിഷ് നായർ, സന്ധ്യ, കെ. ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു. ജെ.എ. രാജു ലഹരിവിരുദ്ധ ക്ലാസെടുത്തു.