ഋതുകൃഷ്ണൻ കേരള ടീമിൽ
1543307
Thursday, April 17, 2025 5:14 AM IST
അന്പലവയൽ: മണിപ്പുരിലെ ഇംഫാലിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 19 ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ വയനാട് സ്വദേശി ഇടം നേടി. അന്പലവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി ഋതു കൃഷ്ണനാണ് കേരളത്തിന്റെ ജഴ്സിയണിയുക.
അന്പലവയൽ നെല്ലാറച്ചാൽ മുറിക്കാനാട് രാധാകൃഷ്ണൻ-ശ്രീജാമോൾ ദന്പതികളുടെ മകനാണ് ഋതു. പറപ്പൂർ എഫ്സിക്കുവേണ്ടി ദേശീയ അണ്ടർ 17 ഐ ലീഗ് ചാന്പ്യൻഷിപ്പിലും സംസ്ഥാന സബ്ജൂണിയർ, ജൂണിയർ ചാന്പ്യൻഷിപ്പിൽ ൽ വയനാട് ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്.