മരുതോലിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
1543056
Wednesday, April 16, 2025 8:12 AM IST
ചെന്നലോട്: തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട മരുതോലിപ്പടി റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തു. റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി അംഗം എ.കെ. മുബഷിർ അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഷൈനി കൂവക്കൽ സ്വാഗതവും ഷാജി മരുതോലിക്കൽ നന്ദിയും പറഞ്ഞു.