കോണ്‍ഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്നതിൽ പ്രതിഷേധം
1543308
Thursday, April 17, 2025 5:14 AM IST
കൽപ്പറ്റ: കോണ്‍ഗ്രസ് നേതാക്കളെ കേസിൽകുടുക്കി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. എഐസിസി അംഗം പി.കെ. ജയലക്ഷ്മി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
1938 ൽ പ്രസിദ്ധീകരണമാരംഭിച്ച പാർട്ടി പത്രമായ നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ പ്രചാരണം 2008 ൽ നിന്നതിനു ശേഷം മുംബൈയിലും ഡൽഹിയിലും ലക്നൗവിലും ഉള്ള ഓഫീസുകളിലെ ജീവനക്കാരുടെ കോന്പൻസേഷൻ കൊടുത്തു പിരിച്ചുവിട്ടത് സോണിയാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസുമാണ്.
അതിനുവേണ്ടി ചെലവ് ചെയ്ത 90 കോടി രൂപ തിരിച്ചു ലഭിക്കാത്തതിനാലും സ്ഥാപനങ്ങൾ അനാഥമാകാതിരിക്കുവാനും പാർട്ടിക്ക് വേണ്ടി സോണിയയും രാഹുലും അടങ്ങുന്ന അഞ്ചഗ സമിതി ഏറ്റെടുത്തത് കള്ളപ്പണമാണെന്ന ഇഡിയുടെ കണ്ടെത്തലും കേസെടുക്കലും രാഷ്ട്രീയമായി കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാണെന്ന് പി.കെ. ജലയക്ഷ്മി ആരോപിച്ചു.
യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, എൻ.കെ. വർഗീസ്, മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, എം.എ. ജോസഫ്, ബിനു തോമസ്, എം.ജി. ബിജു, പി.കെ. അബ്ദുൾ റഹിമാൻ, പി. വിനോദ് കുമാർ, ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ബി. സുരേഷ് ബാബു,
പോൾ കൂവക്കൽ, ജോയ് തൊട്ടിത്തറ, ഒ.വി. റോയ്, ജോസ് പടിഞ്ഞാറത്തറ, ഹർഷൻ കോങ്ങാടൻ, ഫൈസൽ പാപ്പിന, പി.കെ. ജോസ്, കെ.കെ. രാജേന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ, ഒ.പി. അബ്ദു റഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.