കോണ്ഗ്രസ് നീലഗിരി ജില്ലാ സെക്രട്ടറി വീട്ടിൽ മരിച്ച നിലയിൽ
1542764
Tuesday, April 15, 2025 10:36 PM IST
ഗൂഡല്ലൂർ: കോണ്ഗ്രസ് നീലഗിരി ജില്ലാ സെക്രട്ടറി മഞ്ചൂർ മേൽകൊട്ടാരക്കണ്ടി രാജ്കുമാറിനെ (62) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിമുക്തഭടനാണ് രാജ്കുമാർ. വർഷങ്ങളായി ഭാര്യയുമായി അകന്നുകഴിയുന്ന ഇദ്ദേഹം മഞ്ചൂരിൽ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്നലെ വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്.