കെ.കെ. മമ്മൂട്ടി പടിഞ്ഞാറത്തറ ബാങ്ക് പ്രസിഡന്റ്
1543313
Thursday, April 17, 2025 5:18 AM IST
പടിഞ്ഞാറത്തറ: സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ. മമ്മൂട്ടിയെയും വൈസ് പ്രസിഡന്റായി എം.പി. ചെറിയാനെയും തെരഞ്ഞെടുത്തു. വൈത്തിരി സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ ശ്രീജിത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റായി മമ്മൂട്ടിയുടെയും വൈസ് പ്രസിഡന്റായി ചെറിയാന്റെയും പേര് യഥാക്രമം പി.കെ. വർഗീസ്, എൻ.കെ. അബ്ദുൾ മുനീർ എന്നിവർ നിർദേശിച്ചു.
കെ. അബ്ദുൾ നിസാർ, എ.എം. ശാന്തകുമാരി എന്നിവർ പിന്താങ്ങി. പ്രസിസന്റിനും വൈസ് പ്രസിഡന്റിനും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.