പൂർവ വിദ്യാർഥി സംഗമം ഇന്ന്
1543053
Wednesday, April 16, 2025 8:12 AM IST
കൽപ്പറ്റ: മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്സ് വിഭാഗം പൂർവ വിദ്യാർഥി സംഗമവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. 1995 മുതലുള്ള മൂന്നു ദശകങ്ങളിലെ ഫിസിക്സ് ബിരുദബിരുദാനന്തര ബാച്ചുകളുടെ സംഗമം ആയിരിക്കും.
പൂർവ അധ്യാപകരെ ആദരിക്കൽ, വിദ്യാർഥികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, ഗവേഷണ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും പുതിയ മുന്നേറ്റത്തെ കുറിച്ചുള്ള അവതരണങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഫിസിക്സ് വിഭാഗം മുൻ മേധാവിയും ഈ വർഷം വിരമിക്കുകയും ചെയ്യുന്ന ഡോ.കെ.ജി. ബിജുവിന് യാത്രയയപ്പ് നൽകും. പൂർവ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കും.