ശ്രേയസ് ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി
1543064
Wednesday, April 16, 2025 8:13 AM IST
പുൽപ്പള്ളി: ലഹരിക്കെതിരേ എല്ലാ കോണുകളിൽ നിന്നും ശബ്ദം ഉയരണമെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു. ശ്രേയസ് പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണ റാലിയോടെ ആയിരുന്നു തുടക്കം.
ടൗണിൽ ലഹരിക്കെതിരേ വിവിധ തരത്തിലുള്ള കലാരൂപങ്ങളോടെ ആയിരുന്നു റാലി. ഫാ. ജോർജ് കാലായിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ് കുമാർ, പി.കെ. വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, പുൽപ്പള്ളി സിഐ കെ.എസ്. അജേഷ്, കെ.ഒ. ഷാൻസണ്, അജിൻ തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു.