ഗോകുലിന്റെ മരണം: കളക്ടറേറ്റ് മാർച്ചും ധർണയും ഇന്ന്
1543052
Wednesday, April 16, 2025 8:12 AM IST
കൽപ്പറ്റ: അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഉന്നതിയിലെ ഗോകുലിനെ(17)പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധ കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആദിവാസി ഭാരത് മഹാസഭ(എബിഎം), ഭൂസമര സമിതി, സിപിഐ(എംഎൽ)റെഡ്സ്റ്റാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നു രാവിലെ 10ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. സിപിഐ(എംഎൽ)റെഡ്സ്റ്റാർ കേന്ദ്ര സമിതിയംഗം എം.കെ. ദാസൻ ഉദ്ഘാടനം ചെയ്യും.
എബിഎം സംസ്ഥാന കണ്‍വീനർ ടി.ആർ. ചന്ദ്രൻ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗീസ് വട്ടേക്കാട്ടിൽ, ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ് മണ്യൻ, കൾച്ചറൽ ഫോറം സംസ്ഥാന കണ്‍വീനർ വി.എ. ബാലകൃഷ്ണൻ, എഐകെകഐസ് സംസ്ഥാന കണ്‍വീനർ കെ. ബാബുരാജ്, വേണുഗോപാൽ കുനിയിൽ, പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, ഭൂസമരസമിതി കണ്‍വീനർ എം.കെ. ഷിബു എന്നിവർ പ്രസംഗിക്കും.