കുരിശിന്റെവഴി നടത്തി
1542679
Monday, April 14, 2025 5:05 AM IST
കയ്യൂന്നി: 40-ാം വെള്ളിയോടനുബന്ധിച്ച് കയ്യൂന്നി ഫാത്തിമ മാതാ പള്ളി, പനംചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ചുള്ളിയോട് സെന്റ് ഫ്രാൻസിസ് അസീസി പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബത്തേരി അസംപ്ഷൻ ഫൊറോന പള്ളിയിലേക്ക് പദയാത്രയായി കുരിശിന്റെവഴി നടത്തി.
മൂന്നു ഇടവകകളിൽനിന്നായി നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. കയ്യൂന്നി പള്ളി വികാരി ഫാ. ജോണ് പൊൻപാറയ്ക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജോമിൻ നാക്കുഴിക്കാട്ട്, പനംചിറ പള്ളി വികാരി ഫാ. മാത്തുക്കുട്ടി താഴത്തുവീട്ടിൽ ചുള്ളിയോട് പള്ളി വികാരി ഫാ. ജയ്സണ് കള്ളിയാട്ട് എന്നിവർ നേതൃത്വം നൽകി.
അസംപ്ഷൻ പള്ളിയിൽ ശുശ്രൂഷകൾക്ക് വികാരി ഫാ. തോമസ് മണക്കുന്നേൽ, ഫാ. അനീഷ് കാട്ടാംകോട്ടിൽ, ഫാ. അഭിഷേക് കണ്ടത്തിൻകര, ഫാ. ജൂഡ് വട്ടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.