വ്യാപാരോത്സവം: നറുക്കെടുപ്പ് നടത്തി
1542677
Monday, April 14, 2025 5:05 AM IST
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിന്റെ സഹകരണത്തോടെ നടത്തുന്ന വയനാട് വ്യാപാരോത്സവത്തിന്റെ ഭാഗമായി പത്താമത് ആഴ്ചയിലെ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.
ബൈപാസിലെ എക്സ്പോ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നറുക്കെടുത്തു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. റഫീഖ് വൈത്തിരി, ബാവ അക്സ, നിസാർ ദിൽവേ, അന്പിളി കൽപ്പറ്റ, കെ.എം. സൗദ, സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.