അവധിക്കാല ഫുട്ബോൾ പരിശീലനം
1543054
Wednesday, April 16, 2025 8:12 AM IST
ചെന്നലോട്: ഗവ.യുപി സ്കൂളിൽ ന്ധസമ്മർ സ്ട്രൈക്കേഴ്സ്’ എന്ന പേരിൽ അവധിക്കാല ഫുട്ബോൾ പരിശീലനം തുടങ്ങി. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. വിനു അധ്യക്ഷത വഹിച്ചു.
ഉഷ ജോർജ്, ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് പി. മൊയ്തൂട്ടി, യു.പി. മോഹൻദാസ്, കോച്ച് ഷൈജൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക കെ. ജയരത്നം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. നസീറ നന്ദിയും പറഞ്ഞു.