വലിയ ആഴ്ചയിലേക്കുള്ള പ്രവേശനത്തിന് തുടക്കംകുറിച്ച് ഓശാന ഞായർ ആചരിച്ചു
1542675
Monday, April 14, 2025 5:05 AM IST
പുൽപ്പള്ളി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ ഉണർത്തുന്ന 50 നോന്പിലെ വലിയ ആഴ്ചയിലേക്കുള്ള പ്രവേശനത്തിന് തുടക്കംകുറിച്ച് ക്രൈസ്തവ സമൂഹം ഓശാന ഞായർ ആചരിച്ചു. ദേവാലയങ്ങളിൽ ശുശ്രൂഷകളുടെ ഭാഗമായി കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു.
പയ്യന്പള്ളി സെന്റ് കാതറിൻസ് ഫൊറോന ദേവാലയത്തിൽ കുരുത്തോലപ്പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ, അസി.വികാരി ഫാ.ജിജോ പല്ലാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശുശ്രൂഷയ്ക്ക് വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടിൽ നേതൃത്വം നൽകി. ഉപ്പട്ടി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഓശാന ശുശ്രൂഷകൾക്കും കുരുത്തോല പ്രദക്ഷിണത്തിനും വികാരി ഫാ. വർഗീസ് കൊല്ലമാവുടി നേതൃത്വം നൽകി.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഓശാന ശുശ്രൂഷകളിൽ വികാരി ഫാ.ബിജുമോൻ കർലോട്ടുകുന്നേൽ മുഖ്യകാർമികനായി. ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ സഹകാർമികത്വം വഹിച്ചു. മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാനപ്പെരുന്നാൾ ശുശ്രൂഷകളിൽ വികാരി ഫാ. ജിയോ ജോർജ് കാർമികനായി. കുരുത്തോല പ്രദക്ഷിണം നടന്നു. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിൽ ഓശാനപ്പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രദക്ഷിണം നടത്തി. വികാരി ഫാ.വിക്ടർ മെന്റോണ്സ നേതൃത്വം നൽകി.
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിനും വിശുദ്ധ കുർബാനയ്ക്കും ഫാ. ജസ്റ്റിൻ മൂന്നനാൽ മുഖ്യകാർമികത്വം വഹിച്ചു. പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിലെ തിരുകർമങ്ങൾക്ക് ഫാ. ജോർജ് മൈലാടൂർ, ശിശുമല ഉണ്ണീശോ ദേവാലയത്തിൽ ഫാ. ബിജു മാവറയിൽ, മരകാവ് സെന്റ് തോമസ് ദേവാലയത്തിൽ ഫാ. ജെയിംസ് പുത്തൻപറന്പിൽ, പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിൽ ഫാ. ജോണ് പുതുക്കുളത്തിൽ, പെരിക്കല്ലൂർ സെന്റ് തോമസ് ദേവാലയത്തിൽ ഫാ. ജോർജ് കപ്പുകാലായിൽ, കബനിഗിരി സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. ജോണി കല്ലുപുര,
സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളിയിൽ ഫാ. മനോജ് കറുത്തേടത്ത്, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഫാ. സോമി വടയാപറന്പിൽ, മരക്കടവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഫാ. ജയിംസ് ചന്പക്കര, ചീയന്പം മാർ ബസേലിയോസ് ദേവാലയത്തിൽ ഫാ. മത്തായിക്കുഞ്ഞ് ചാത്താനാട്ടുകുടി,
ചെറ്റപ്പാലം സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ ഫാ. ഷിനോജ് പുന്നശേരി, പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഫാ. ചാക്കോ ചേലംപറന്പത്ത്, എള്ളുമന്നം സെന്റ് ജോർജ് ദേവാലയത്തിൽ വികാരി ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ ഓശാന തിരുകർമങ്ങൾക്കും കുരുത്തോല പ്രദക്ഷിണത്തിനും കാർമികത്വം വഹിച്ചു.