’ക്ഷേമ പെൻഷനും ഇൻസെന്റീവും യഥാസമയം വിതരണം ചെയ്യണം’
1542681
Monday, April 14, 2025 5:05 AM IST
കൽപ്പറ്റ: വീടുകളിൽ ലഭ്യമാക്കുന്ന ക്ഷേമ പെൻഷനും സഹകരണ ജീവനക്കാർക്കുള്ള ഇൻസെന്റീവും യഥാസമയം വിതരണം ചെയ്യണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
വി.ജെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. പോക്കു മുണ്ടോളി, കെ.വി. വിശാഖ്, പ്രിൻസ് ജോസഫ്, അജിലാൽ എന്നിവർ പ്രസംഗിച്ചു.