വൈക്കോൽ സംഭരണകേന്ദ്രത്തിൽ തീപിടിത്തം
1543062
Wednesday, April 16, 2025 8:13 AM IST
വെള്ളമുണ്ട: തരുവണ ടൗണ്‍ പരിസരത്തെ വൈക്കോൽ സംഭരണകേന്ദ്രത്തിൽ തീപിടിത്തം. 500 ഓളം വൈക്കോൽ കറ്റ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശങ്കരോത്ത് ഷമീറിന്റെതാണ് സംഭരണകേന്ദ്രം. മാനന്തവാടിയിൽനിന്നു അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഐ. ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.പി. രമേശ്, കെ.എ. സനൂപ്, ടി. ബിനീഷ് ബേബി, വി.ഡി. അമൃതേഷ്, ദീപ്തലാൽ, ആർ.സി. ലെജിത്, ജെ. ജ്യോതിസൻ, ഹോം ഗാർഡുമാരായ ജോളി ജയിംസ്, വി.ജി. രൂപേഷ്, പി.യു. ജോബി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.