മന്ത്രി ഒ.ആര്. കേളു റോഡ് ഉദ്ഘാടനം ചെയ്തു
1542684
Monday, April 14, 2025 5:09 AM IST
മാനന്തവാടി: നിര്‍മാണം പൂര്‍ത്തിയായ ഇല്ലത്തുമൂല - കാത്തിരിക്കല് - ചോയിമൂല റോഡ് പട്ടികജാതിവര്ഗപിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫ് അധ്യക്ഷത വഹിച്ചു.
വി.ആര്, പ്രവിജ്, ശാരദ സജീവന്, ജി. രാമചന്ദ്രന്, തങ്കമണി, പി.ടി. ബിജു, കെ. സൈനബ, സുമിത്ര ബാലന് എ. ജയരാജന്, കെ.എം. സലിം, ഷൈനി ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
മുത്തലീബ് സ്വാഗതവും ബിജു കൊള്ളിക്കാട്ടില്‍ നന്ദിയും പറഞ്ഞു. ഒ.ആര്. കേളുവിന്റെ ആസ്തി വികസന നിധിയില്‍നിന്നു അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്.