മരത്തിൽനിന്നു വീണ് അധ്യാപകൻ മരിച്ചു
1542139
Saturday, April 12, 2025 10:37 PM IST
മാനന്തവാടി: ചോലയിറക്കുന്നതിനിടെ മരത്തിൽനിന്നു വീണ് അധ്യാപകൻ മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജയ്സനാണ്(47)മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉടൻ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഒൗസേപ്പ്-ഏലിയാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ജിൻസി(അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ). മക്കൾ: നിസ, സിയ.