സർക്യൂട്ട് ബസ് സർവീസ് ആരംഭിക്കും
1542687
Monday, April 14, 2025 5:09 AM IST
ഉൗട്ടി: സമ്മർ സീസണ് പ്രമാണിച്ച് ഉൗട്ടിയിൽ സർക്യൂട്ട് ബസ് സർവീസ് ആരംഭിക്കും. പ്രതിവർഷം ഏപ്രിൽ 16 മുതലാണ് സർക്യൂട്ട് ബസ് സർവീസ് ആരംഭിക്കാറുള്ളത്. ജൂണ്‍ ആറ് വരെ സർവീസ് ഉണ്ടാകും.
അരമണിക്കൂർ ഇടവിട്ട് സഞ്ചാര കേന്ദ്രങ്ങളിലേക്ക് ബസ് സർവീസ് ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഉൗട്ടിയിൽ യോഗം ചേർന്നു. ട്രാൻസ്പോർട്ട്, ടൂറിസം വകുപ്പ് അധികൃതർ യോഗത്തിൽ പങ്കെടുത്തു.