സന്തോഷ സന്ദേശവുമായി ഹാപ്പി ഫാമിലി ശിൽപങ്ങൾ
1543302
Thursday, April 17, 2025 5:14 AM IST
സുൽത്താൻ ബത്തേരി: ഹാപ്പിനസ് നഗരമെന്ന പേരിൽ അറിയപ്പെടുന്ന സുൽത്താൻ ബത്തേരിയിൽ സന്തോഷ സൂചിക ഉയർത്തുന്നതിന്റ ഭാഗമായി നവീനമായ പദ്ധതിയുമായി നഗരസഭയും ജെസിഐ ബത്തേരിയും മുന്നോട്ടുവന്നു. ഹാപ്പി ഫാമിലി എന്ന പേരിൽ നിർമിച്ച പുതിയ ശിൽപങ്ങൾ ജനങ്ങൾക്ക് സന്തോഷം പകരുകയാണ്.
നഗരത്തിലെ ചുങ്കത്ത് മൈസൂരു, ഉൗട്ടി റോഡുകൾ തിരിയുന്ന പ്രധാന ജംഗ്ഷനിലാണ് ഈ ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപി ബിനു തത്തുപാറയാണ് ഈ മനോഹര സൃഷ്ടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്തോഷ കുടുംബത്തിന്റെ പ്രതീകമായി അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ആകൃതിയിലാണ് ഈ ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്.
രൂപകല്പനയും നിർമാണവും സ്ക്വയർ പൈപ്പുകൾ വെൽഡ് ചെയ്ത് അതിന് ഫൈബർ കൊണ്ടു പുറംചട്ടയുണ്ടാക്കി. ആധുനിക ശൈലിയിലുള്ള ചതുരാകൃതികളിലൂടെയാണ് ശിൽപങ്ങൾ. മുഴുവൻ രൂപങ്ങൾക്കും നീല, പച്ച, മഞ്ഞ, പിങ്ക്, വെള്ള, ഓറഞ്ച് തുടങ്ങിയ സന്തോഷം പകരുന്ന നിറങ്ങൾ നൽകിയിട്ടുണ്ട്.