തിരുനാൾ
1542674
Monday, April 14, 2025 5:05 AM IST
അപ്പപ്പാറ സെന്റ് ജോർജ് പള്ളി
കാട്ടിക്കുളം: അപ്പപ്പാറ സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ 25 മുതൽ 28 വരെ ആഘോഷിക്കും. 25ന് വൈകുന്നേരം 4.15ന് വികാരി ഫാ.ജോമോൻ ജേക്കബ് കളപ്പറന്പത്ത് കൊടിയേറ്റും. ദിവ്യബലിയിൽ പയ്യന്പള്ളി സെന്റ് കാതറിൻസ് ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ കാർമികനാകും.
26ന് വൈകുന്നേരം അഞ്ചിന് കാട്ടിക്കുളം ഡിവൈൻ പ്രൊവിഡൻസ് സെമിനാരിയിലെ ഫാ.അലക്സ് കൂന്താനം ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. തുടർന്ന് ലദിഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന്. 27ന് രാവിലെ 10.30ന് കാട്ടിക്കുളം കാർമൽ നികേതൻ നൊവിഷ്യേറ്റ് ഹൗസിലെ ഫാ.ലിജോ കരിപ്പാമറ്റത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം, നേർച്ചഭക്ഷണം. 28ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന.
തോൽപ്പെട്ടി സെന്റ് ആന്റണീസ് പള്ളി
കാട്ടിക്കുളം: തോൽപ്പെട്ടി സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 27, 28, 29 തീയതികളിൽ ആഘോഷിക്കും. 27ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ.ഫ്രെഡിൻ ജോസഫ് കൊടിയേറ്റും. ദിവ്യബലിയിലും നൊവേനയിലും പിലാക്കാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.പി.എം. അനീഷ് കാർമികനാകും.
28ന് വൈകുന്നേരം അഞ്ചിന് ജപമാല. 5.30ന് മാനന്തവാടി അമലോദ്ഭവമാതാ ദേവാലയം വികാരി ഫാ.വില്യം രാജന്റെ കാർമികത്വത്തിൽ ദിവ്യബലി, നൊവേന. രാത്രി ഏഴിന് പ്രദക്ഷിണം, വാഴ്വ്, ആകാശവിസ്മയം.
29ന് രാവിലെ 10.30ന് ജപമാല. 11ന് പാക്കം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജയ്സണ് കളത്തിപ്പറന്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി, നൊവേന. 12.15ന് പ്രദക്ഷിണം, നേർച്ചഭക്ഷണം. വൈകുന്നേരം 6.45ന് കൊടിയിറക്കൽ. രാത്രി ഏഴിന് മതബോധന വാർഷികം. എട്ടിന് മാനന്തവാടി രാഗ്തരംഗ് ഓർക്കസ്ട്രയുടെ ഗാനമേള.