കെപിഎ ജില്ലാ കണ്വൻഷൻ: സംഘാടക സമിതി രൂപീകരിച്ചു
1543311
Thursday, April 17, 2025 5:18 AM IST
കൽപ്പറ്റ: മേയ് 10ന് മുട്ടിലിൽ ചേരുന്ന കേരള പോലീസ് അസോസിയേഷൻ(കെപിഎ)ജില്ലാ കണ്വൻഷൻ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ഇതിനുചേർന്ന യോഗം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം. അബ്ദുൾകരീം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി അധ്യക്ഷത വഹിച്ചു.
കെപിഒഎ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വി. ലതീഷ്കുമാർ(ചെയർമാൻ), പി.ജി. രതീഷ്, എം.കെ. ഷജീർ(വൈസ് ചെയർമാൻ), ടി.പി. റിയാസ്(കണ്‍വീനർ), അബ്ദുൾ നാസിർ, പി.എസ്. അജീഷ്(ജോയിന്റ് കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കണ്‍വൻഷന്റെ ഭാഗമായി മെഡിക്കൽ ക്യാന്പ്, രക്തദാന ക്യാന്പ്, ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റണ്‍ മത്സരം എന്നിവ നടത്തും.