നഞ്ചൻകോട്-നിലന്പൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്ന്
1543305
Thursday, April 17, 2025 5:14 AM IST
ഗൂഡല്ലൂർ: നഞ്ചൻകോട്-നിലന്പൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്ന് നീലഗിരി ജില്ലാ വ്യാപാരി സംഘം പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
റെയിൽവേ പദ്ധതി യാഥാർഥ്യമായാൽ നീലഗിരിയിലെ ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാകും. വ്യാപാരികൾക്കും ഇത് വലിയ ആശ്വാസമാകും. 2009ലാണ് മുതുമല വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന ഗൂഡല്ലൂർ-മൈസൂർ ദേശീയ പാതയിൽ രാത്രി യാത്രാനിരോധനം ഏർപ്പെടുത്തിയത്.
റെയിൽപാതയുടെ പ്രവൃത്തികൾ ആരംഭിക്കുന്പോൾ വനമേഖലയിൽ മേൽപാലം നിർമിക്കും ഇതോടെ യാത്രാ പ്രശ്നത്തിനും പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.