ചാലക്കല്‍ ഉന്നതി റോഡ് സിപിഎം പ്രവര്‍ത്തകര്‍ സഞ്ചാരയോഗ്യമാക്കി
1542682
Monday, April 14, 2025 5:05 AM IST
മുള്ളന്‍കൊല്ലി: പഞ്ചായത്തിലെ 16ാം വാര്‍ഡിലുള്ള ചാലക്കല്‍ ഉന്നതി റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. റോഡ് നന്നാക്കുന്നതിന് അധികാരികള്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു സിപിഎം ഇടപെടല്‍.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.പി. വിന്‍സന്റ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ. മുഹമ്മദ്, കെ.വി. ജോബി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി.പി. റിയാസ്, ബി. അനീഷ്, റെനില്‍ സെബാസ്റ്റ്യന്‍, സണ്ണി ജോസഫ്, ഭാസി,
ഉണ്ണിക്കുട്ടന്, പഞ്ചായത്തംഗങ്ങളായ മഞ്ജു ഷാജി, സുധ നടരാജന്, അമ്മിണി സന്തോഷ്, പാര്‍ട്ടി പ്രവര്‍ത്തകരായ ഷെല്ജന് ചാലക്കല്‍, സിനോജ് ജോസ്, സണ്ണി വടാനക്കവല, പി.ജെ. ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.