അപകടത്തിൽ യുവാവ് മരിച്ചു
1542550
Sunday, April 13, 2025 11:51 PM IST
മാനന്തവാടി: സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സലാണ്(20) മരിച്ചത്. സഹയാത്രികൻ ഇസ്മയിലിന്(20)പരിക്കേറ്റു. ഇന്നലെ വള്ളിയൂർക്കാവിൽ അഗ്നി-രക്ഷാ നിലയത്തിനു സമീപമായിരുന്നു അപകടം. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മുഹമ്മദ് അജ്സലിന്റെ മരണം. സ്നേഹിതർക്കൊപ്പം വയനാട് സന്ദർശനത്തിന് എത്തിയതായിരുന്നു യുവാവ്.