കാറ്റിലും മഴയിലും ഫാം തകർന്നു: 3,500 ഓളം കോഴികൾ ചത്തു
1543066
Wednesday, April 16, 2025 8:13 AM IST
കൽപ്പറ്റ: കാറ്റിലും മഴയിലും കോഴിഫാം തകർന്ന് 3,500 ഓളം കോഴികൾ ചത്തു. വയനാട് നടവയൽ പുഞ്ചക്കുന്നിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പുത്തൻപറന്പിൽ ജോബിഷിന്റെ ഫാമാണ് തകർന്നത്.
കനത്ത മഴയ്ക്കിലെ ഫാമിന്റെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോബിഷ് പറഞ്ഞു. കാറ്റും മഴയും നടവയൽ ഉൾപ്പെടെ പൂതാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നിരവധി തോട്ടങ്ങളിൽ റബർ മരങ്ങളും വാഴയും ഒടിഞ്ഞുവീണു.