ഗോകുലിന്റെ കസ്റ്റഡി മരണം: കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1543306
Thursday, April 17, 2025 5:14 AM IST
കൽപ്പറ്റ: ഗോകുലിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് ജുഡീഷൽ അന്വേഷണം നടത്തുക, പോക്സൊയുടെ മറവിൽ നടത്തുന്ന ആദിവാസി വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ഭാരത് മഹാസഭയുടെയും ഭൂസമര സമിതിയുടെയും സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെയും ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
തുടർന്ന് നടന്ന ധർണ സിപിഐ (എംഎൽ) റെഡ് സ്റ്റാർ കേന്ദ്രകമ്മിറ്റി അംഗം എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു.
പോലീസ് പ്രതികളായതിനാൽ ജുഡീഷൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് കർശനശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. വർഗീസ് വട്ടേക്കാട്, ടി.ജെ. ഡിക്സണ്‍, ടി.സി. സുബ്രഹ്മണ്യൻ, എ.എം. അഖിൽ കുമാർ, വി.എ. ബാലകൃഷ്ണൻ, കെ.വി. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, സി.ജെ. ജോണ്സണ്, കെ.ജി. മനോഹരൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.