ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
1542676
Monday, April 14, 2025 5:05 AM IST
വൈത്തിരി: സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിദ്യാഭ്യാസ ശുശ്രൂഷാസമിതി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. വികാരി ഫാ.ജോണ്സണ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു. പാരീഷ് കൗണ്‍സിൽ സെക്രട്ടറി സാബു കെ.ജെ. അധ്യക്ഷത വഹിച്ചു.
ഇടവക വിദ്യാഭ്യാസ സമിതി കോഓർഡിനേറ്റർ മിനി ദേവസി, ആനിമേറ്റർ സിസ്റ്റർ ജിജി സെബാസ്റ്റ്യൻ, ബിനു ആന്റണി, അരുൾ സന്പത്ത് എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പോലീസ് ജില്ലാ അസി.നോഡൽ ഓഫീസർ കെ.എം. ശശിധരൻ, പോലീസ് ഫാമിലി കൗണ്‍സലർ എം.ആർ. സംഗീത, എസ്പിസി പ്രോജക്ട് കോ ഓർഡിനേറ്റർ ദീപ എന്നിവർ ക്ലാസ് നയിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
കൽപ്പറ്റ: തിരുഹൃദയ ദേവാലയത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വികാരി ഫാ.വിൻസന്റ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷീബ ബിജു, റെജി എന്നിവർ പ്രസംഗിച്ചു. ഡിസിആർസി കൗണ്‍സലർ അനില വി. ഏബ്രഹാം, സിഎപി പ്രോജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവർ ക്ലാസെടുത്തു.