ഷാജി പുൽപ്പള്ളിക്ക് യാത്രയയപ്പ് നൽകി
1538675
Tuesday, April 1, 2025 7:36 AM IST
പുൽപ്പള്ളി: സർവീസിൽനിന്നു വിരമിക്കുന്ന പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനും എഴുത്തുകാരനുമായ ഷാജി പുൽപ്പള്ളിക്ക് സ്കൂൾ സ്റ്റാഫ് കൗണ്‍സിലും പിടിഎയും പെരിക്കല്ലൂർ പൗരസമിതിയും ചേർന്ന് യാത്രയയപ്പ് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ മെമന്‍േറാ പ്രിൻസിപ്പൽ പി.കെ. വിനുരാജനും പൗരസമിതിയുടെ മെമന്‍േറാ ഡാമിൻ ജോസഫും സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി, പഞ്ചായത്ത് അംഗങ്ങളായ ഷൈജു പഞ്ഞിത്തോപ്പിൽ, ജോസ് നെല്ലേടം, പി.എസ്. കലേഷ്, പി.കെ. ജോസഫ്, സുധ നടരാജൻ, പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, എസ്എംസി ചെയർമാൻ പി.കെ. അബ്ദുൾ റസാഖ്, എംപിടിഎ പ്രസിഡന്റ് ഗ്രേസി റെജി, ,സി.വി. രതീഷ്, ഇ.കെ. ഷാന്റി, കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.