കൽപ്പറ്റയെ സന്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു
1538304
Monday, March 31, 2025 6:02 AM IST
കൽപ്പറ്റ: മുനിസിപ്പാലിറ്റിയെ സന്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് റാലി നടത്തി. ശുചിത്വ പ്രഖ്യാപന സംഗമം ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത് അധ്യക്ഷത വഹിച്ചു.
ശുചിത്വ പ്രഖ്യാപനം നഗരസഭയുടെ ശുചിത്വ അംബാസഡറും സിനിമാതാരവുമായ അബു സലിം നിർവഹിച്ചു. നഗരസഭാ ക്ലീൻ സിറ്റി മാനേജർ സത്യൻ മാലിന്യവിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആയിഷ പള്ളിയാലിൽ, രാജാറാണി, സി.കെ. ശിവരാമൻ, നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, കൗണ്‍സിലർമാരായ ഡി. രാജൻ, പി.കെ. സുഭാഷ്, റൈഹാനത്ത് വടക്കേതിൽ, പി. വൽസല, നിജിത, റജുല, ഹരിത മിഷൻ കേരളം റിസോഴ്സ് പേഴ്സണ്‍ ആതിര, സിഡിഎസ് ചെയർപേഴ്സണ്‍ ദീപ, ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മണിരഥൻ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അബ്ദുറഹ്മാൻ പ്രാണിയത്ത്, ഹരിതകർമസേന കണ്‍സോർഷ്യം പ്രസിഡന്റ് ഗീതാമണി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സവിത നന്ദിയും പറഞ്ഞു.