കർഷക യൂണിയൻ പ്രവർത്തക യോഗം
1538669
Tuesday, April 1, 2025 7:36 AM IST
മാനന്തവാടി: കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തകയോഗം ഓഫീസേഴ്സ് ക്ലബിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു.
കെ.ജി. റോബർട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോസ് ജയിംസ് നിൽപന കോട്ടയം, ജോയി തെക്കേടത്ത് ചെന്പേരി, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ, വൈസ് പ്രസിഡൻ് പ്രഭാകരൻ നായർ, ജിതേഷ് കുര്യാക്കോസ്, ബിജു ഏലിയാസ്, പി.കെ. രാജൻ ,ജോസ് തലച്ചിറഎന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ജി. റോബർട്ട (പ്രസിഡന്റ്), പി.കെ. സജി(വൈസ് പ്രസിഡന്റ്)കെ.എസ്. രവീന്ദ്രൻ(ജനറൽ സെക്രട്ടറി), എം.ടി. അഗസ്റ്റ്യൻ(സെക്രട്ടറി), പി.ടി. സെബാസ്റ്റ്യൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.