നഷ്ടപരിഹാരം നൽകണമെന്ന്
1538882
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട പട്ടികവർഗ യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ(എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവാവിന്റെ മരണം സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യവും ഉന്നയിച്ചു. സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.