കൽപ്പറ്റ ശ്രീമാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം നാളെ തുടങ്ങും
1538865
Wednesday, April 2, 2025 5:22 AM IST
കൽപ്പറ്റ: കൽപ്പറ്റ ശ്രീമാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം നാളെ തുടങ്ങുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികളായ എം. മോഹനൻ, ഗിരീഷ് കൽപ്പറ്റ, ചന്ദ്രിക ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴിനാണ് ഉത്സവ സമാപനം.
നാളെ പുലർച്ചെ 5.30ന് പൂജയോടെയാണ് ഉത്സവത്തുടക്കം. വൈകുന്നേരം 7.30ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടാകും.
നാലിന് വൈകുന്നേരം 4.30ന് വാദ്യമേളം, ശിങ്കാരിമേളം, നാസിക് ഡോൾ, പൂക്കാവടി, താലപ്പൊലി എന്നിവയുടെ അകന്പടിയോടെ കൊടിമര ഘോഷയാത്ര പന്തിമൂല ക്ഷേത്ര പരിസരത്ത് ആരംഭിച്ച് മാരിയമ്മൻ ക്ഷേത്രത്തിൽ എത്തും. തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശേരി ശ്രീകുമാരൻ നന്പൂതിരിപ്പാട് കൊടിയേറ്റും.
അഞ്ചിന് ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടാകും. ആറിന് അർധരാത്രി നഗരപ്രദക്ഷിണം നടക്കും. ഏഴിന് രാത്രി 7.30ന് വനപൂജയോടെ ഉത്സവം സമാപിക്കും.