കെ.ടി. രമേശന് യാത്രയയപ്പ് നൽകി
1538670
Tuesday, April 1, 2025 7:36 AM IST
മാനന്തവാടി: 41 വർഷത്തെ സേവനത്തിനുശേഷം തപാൽ വകുപ്പിൽനിന്നു മെയിൽ ഓവർസീയറായി വിരമിച്ച പാൽവെളിച്ചം സ്വദേശി കെ.ടി. രമേശന് കാട്ടിക്കുളം തപാൽ ഓഫീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പാൽവെളിച്ചത്ത് നടന്ന ചടങ്ങ് തലശേരി പോസ്റ്റൽ സൂപ്രണ്ട് പി.സി. സജീവൻ ഉദ്ഘാടനം ചെയ്തു.
തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. മുൻ പോസ്റ്റൽ സൂപ്രണ്ട് സി.എം. ഭരതൻ രമേശന് മെമന്േറാ കൈമാറി. കാട്ടിക്കുളം സബ് പോസ്റ്റ് മാസ്റ്റർ സി.സി. നിജേഷ്, ജീവനക്കാരായ എ.പി. പ്രഭാകരൻ, മുൻ ജീവനക്കാരൻ കെ. സജീവൻ, നാട്ടുകാരുടെ പ്രതിനിധി ടി.എം. സുധാകരൻ, പാൽവെളിച്ചം
ഗവ.എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ഒൗസേഫ്, സി.എം. ഫ്രാൻസിസ്, തപാൽ ജീവനക്കാരൻ പി.വി. രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു. ഗാനാലാപനവും സ്നേഹവിരുന്നും നടന്നു.