ഹരിത പഞ്ചായത്ത് പ്രഖ്യാപനവുമായി എടവക പഞ്ചായത്ത്
1538872
Wednesday, April 2, 2025 5:22 AM IST
മാനന്തവാടി: മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി എടവകയെ ഹരിത പഞ്ചായത്തയായി പ്രഖ്യാപിച്ചു. ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനം എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്ത് ഭരണസമിതി നടത്തിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് ഒടുവിലായിരുന്നു പ്രഖ്യാപനം. പഞ്ചായത്തിന് സർഫിക്കറ്റ് കൈമാറി പ്രിയങ്ക ഗാന്ധി എംപി പ്രഖ്യാപനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജെൻസി ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.