മുദ്രപ്പത്രം ലഭിക്കാതെ ജനം വലയുന്നു
1538879
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: അടിയന്തര ആവശ്യങ്ങൾക്ക് മുദ്രപ്പത്രം ലഭിക്കാതെ ജനം വലയുന്നു. വെണ്ടർ ലൈസൻസ് പുതുക്കി നൽകുന്നതിലെ വീഴ്ചയാണ് ഇതിനു കാരണമായത്. ചെറിയ പെരുന്നാൾ ഉൾപ്പെടെ രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് വെണ്ടർ ഓഫീസുകളിൽ മുദ്രപ്പത്രത്തിന് എത്തുന്നവർ നിരാശരായി മടങ്ങുകയാണ്. മുദ്രപത്രം ഇഷ്യൂ ചെയ്യുന്ന ബുക്കുകൾ മാർച്ച് 29ന് ട്രഷറികളിൽ കൈപ്പറ്റിയെങ്കിലും ലൈസൻസ് പുതുക്കി നൽകുന്നതിന് നടപടി വൈകി.
ഇഷ്യൂ ബുക്ക് ട്രഷറികളിൽ വാങ്ങിവച്ചതിനാൽ അത്യാവശ്യക്കാർക്ക് ഓണ്‍ലൈൻ അല്ലാത്ത പത്രം വിതരണം ചെയ്യാൻ കഴിയില്ല. ലൈസൻസ് പുതുക്കുന്നതിന് ട്രഷറി അധികൃതർ വേഗത്തിൽ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.